ammamalayalam malayalam entertainment portal

Mizhikal Sakshi : Sukumari & Mohanlal film

മിഴികള്‍ സാക്ഷി

മകനെ തിരഞ്ഞ് അലയുന്ന ഒരു അമ്മയുടെ ദുരിതപൂര്‍ണമായ കഥ സാമൂഹിക പ്റശ്നങ്ങളുടെ തലങ്ങളിലൂടെ അവതരിപ്പിക്കാനുള്ള ഒരു ശ്റമമാണ്‌ 'മിഴികള്‍ സാക്ഷി'യിലൂടെ കാണാന്‍ കഴിയുന്നത്.

തന്റെ മകന്‍ അകാലത്തില്‍ തൂക്കുകയറിലേറേണ്ടിവന്നുവെന്ന സത്യമറിയാതെ അവനെത്തേടി അലയുന്ന കൂനിയമ്മ എന്ന കഥപാത്രമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന മലയാളത്തിന്റെ മഹാനടി സുകുമാരി തന്റെ അഭിനയ ജീവിതതിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

പുരോഗമന വിപ്ളവകാരിയായ സൈദ് അഹമ്മദ് നബീസ എന്ന കൂനിയമ്മയുടെ മകനാണ്. ചില പ്രത്യേക സാഹചര്യത്തില്‍ സൈദ് അഹമ്മദ് ഒരു സ്ഫോടനക്കുറ്റത്തിനു വധശിക്ഷയ്ക്കു വിധേയനാകുന്നു. ഈ സത്യം ഉള്‍ക്കൊള്ളാതെ കൂനിയമ്മയും....

വികാരതീവ്റമായ നിരവധി മുഹൂറ്ത്തങ്ങള്ക്കു സാക്ഷ്യം വഹിക്കുന്ന ഈ ചിത്രം തികച്ചും നല്ല കലാമൂല്യം നിലനിര്‍ത്തിയിരിക്കുന്നു.

മലയാളസംഗീത്തിലെ മഹാരഥന്‍മാര്‍ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഈ ചിത്രത്തില്‍ ഒന്നിക്കുന്നു. വി. ദക്ഷിണാമൂര്‍ത്തിയുടെ മനോഹര സംഗീതം ഒ. എന്‍. വി. കുറുപ്പിന്റെ വരികള്‍ക്കേകിയിരിക്കുന്നു. യേശുദാസിന്റെ ആലാപനവും ഒപ്പമുണ്ട്.

Director: Ashok R. Nath
Producer:
V.R. Das, V. Mohanlal
Cinematography:
Ramachandra Babu

Music: V Dakshinamoorthy

Lyrics: ONV Kurup
Cast: Mohanlal, Sukumari, Jagathy Sreekumar, Manoj K Jayan, Nedumudi Venu, Saikumar, Kochupreman



MORE MOVIES | HOME
Advocate Lakshmanan Ladies Only
Mizhikal Sakshi : Sukumari & Mohanlal film
'Parunth' - Mammootty film
Annan Thampi : Mammootty film
Innathe Chinthavishayam
'KADHA PARAYUMPOL' MAMMOOTTY MOVIE