![]() |
||||
'KADHA PARAYUMPOL' MAMMOOTTY MOVIE മെഗാസ്റ്റാര് മമ്മൂട്ടി, പുതിയ സിനിമയില് സൂപ്പര്സ്റ്റാര് 'അശോക് രാജ് ആയി അഭിനയിക്കുന്നു. നവാഗതനായ എം. മോഹനന് സംവിധാനം ചെയ്യുന്ന 'കഥ പറയുമ്പോള്' എന്ന ചിത്രത്തിലാണ് ഈപദവിമാറ്റം . മുംബൈ താരസുന്ദരി ജസ്വീര് മമ്മൂട്ടിയ്ക്കൊപ്പം ഒരു ന്രുത്തരംഗത്തില് ചുവടു വയ്ക്കുന്നു. മീനയാണ് ഈ ചിത്രത്തിലെ നായിക. മേലുക്കവു ദേശികളായ ബാറ്ബര് 'ബാലനും' സൂപ്പര്സ്റ്റാര് അശോക് രാജും പഴയ ചങ്ങാതിമാരാണ്. മലയാളിക്ക് പ്രിയപ്പെട്ട ശ്രീനിവാസനാണ് ബാര്ബര് ബാലനായി വേഷമണീയുന്നത്. നാട്ടിലാര്ക്കും അറിവില്ലത്ത ഒരു സുഹ്രുത്ബന്ധമാണിത്. ഒരു സിനിമാഷൂട്ടിങിന്റെ ഭാഗമായി തന്റെ ഗ്രാമത്തിലെത്തിയ പഴയ ചങ്ങാതിയെ ഒരുനോക്കുകാണുവാന് പഴയ കൂട്ടുകാരന് ആഗ്രഹിക്കുന്നു. സൂപ്പര്സ്റ്റാര് 'അശോക് രാജിനെ കാണുവാനും തന്റെ സുഹ്രുത്ബന്ധം അറിയിക്കുവാനും ബാര്ബര് ബാലന് നടത്തുന്ന ശ്രമങ്ങളുള്പ്പെടുന്ന നര്മ്മപ്രാധാന്യമുള്ള ഒരു സിനിമയാണ് കഥ പറയുമ്പോള്. ഡിസംബര് അവസാനത്തില് പുറത്തിറങ്ങുന്ന ഈ ചിത്രം സെവന് ആര്ട്സ് തീയേറ്ററൂകളില് എത്തിക്കുന്നു. ചിത്രത്തില് മമ്മൂട്ടിയ്ക്കൊപ്പം ഇന്നസെന്റ്, ജഗദീഷ്, ജഗതി, സുരാജ്, സലിംകുമാര്, കോട്ടയം നസീര്, മാമുക്കോയ, കെ.പി.എ.സി.ലളിത എന്നിവര് താരപരിവേഷമണിയുന്നു |
MORE MOVIES | HOME Advocate Lakshmanan Ladies Only Mizhikal Sakshi : Sukumari & Mohanlal film 'Parunth' - Mammootty film Annan Thampi : Mammootty film Innathe Chinthavishayam 'KADHA PARAYUMPOL' MAMMOOTTY MOVIE |
|||
| Copyright 2003-2008©Ammamalayalam.com | ||||