AVIYAL
ചേരുവകള് ചേന:200ഗ്രാം, വെള്ളരിക്ക:150ഗ്രാം, കുമ്പളങ്ങ:100ഗ്രാം, പടവലങ്ങ:50ഗ്രാം,വഴുതനങ്ങ:1എണ്ണം, ക്യാരറ്റ്:1എണ്ണം, മുരിങ്ങക്ക:1എണ്ണം, പച്ചക്കായ്:2എണ്ണം, അമരക്ക:5-6എണ്ണം, മുളകുപൊടി:1/2ടീസ്പൂണ്, മഞ്ഞള്പ്പൊടി:1/4ടീസ്പൂണ്, ജീരകം:1ടീസ്പൂണ്, തൈര്:1ടേബിള്സ്പൂണ്, വെളിച്ചെണ്ണ:1ടേബിള്സ്പൂണ്, തേങ്ങ തിരുമ്മിയത്:1എണ്ണം, കറിവേപ്പില:2തണ്ട്, ഉള്ളിചെറുത്:4-5എണ്ണം, ഉപ്പ്: ആവശ്യത്തിന്.
പാചകം ചെയ്യുന്നവിധം കഷ്ണങ്ങള് നീളത്തില് അരിയുക. പാത്രത്തില് കുറച്ചു വെള്ളം എടുത്തു അതില് ചേനക്കഷ്ണങ്ങള് ഇടുക. അതിനുമുകളില് ബാക്കിയുള്ള കഷ്ണങ്ങള്, മഞ്ഞപ്പൊടി, മുളകുപൊടി ഇവയിട്ടു വേവിക്കുക. തേങ്ങ തിരുമ്മിയതു, ജീരകം, ചുവന്നുള്ളി ഇവ അരച്ചെടുക്കുക. ഈ അരപ്പും കറിവേപ്പിലയും കസ്ണങ്ങളിലേക്ക് ഇടുക. ഉപ്പു ആവശ്യത്തിനു ചേര്ത്തിളക്കുക. ഒരു ടേബിള്സ്പൂണ് തൈര് ഇതിലേക്ക് ഒഴിക്കുക. ആവി വരുമ്പോള് ഒരു ടേബിള്സ്പൂണ് വെളിച്ചെണ്ണ ചേര്ത്തിളക്കിയെടുക്കുക. അവിയല് തയ്യാര് |