Vegetable Biriyani
1. ബിരിയാണി അരി: 500 ഗ്രാം 2. നെയ്യ്: 1 കപ്പ് 3. ഉരുളക്കിഴങ്ങ്: 100ഗ്രാം 4. കാരറ്റ്: 100 ഗ്രാം 5. പച്ചപ്പട്ടാണി: 100 ഗ്രാം 6. തക്കാളി: 2 എണ്ണം 7. കറുവപ്പട്ട: 2 കഷണം 8. ഏലക്കാ: 10 എണ്ണം 9. ഗ്രാമ്പൂ: 5 എണ്ണം 10. ബീറ്റ്റൂട്ട്: 100 ഗ്രാം 11. ജീരകം: 1 സ്പൂണ് 12. ചുവന്നുള്ളി: 4 അല്ലി 13. ഇഞ്ചി: 1 കഷണം 14. ഉപ്പ്, മല്ലിയില, പുതിനയില: ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം അരി പാതി വേവിച്ചു വെയ്ക്കുക. 3,4,6,10 ചേരുവകള് ചെറുതായി അരിഞ്ഞ് ഉപ്പും പച്ചപ്പട്ടാണിയും ചേര്ത്ത് വെള്ളത്തില് വേവിക്കുക. ഇത് നെയ്യില് വഴറ്റുക. 7,8,9,11,12,13 ഇവ ചതച്ച് ചേര്ക്കുക. ഇതില് മല്ലിയില, പുതിനയില എന്നിവ ചെറുതായി അരിഞ്ഞിട്ട് ചോറും ചേര്ത്ത് ഇളക്കി വാങ്ങുക. |