Chicken Biriyani
ചേരുവകള്‍:
കോഴി - 1 കി.
ബിരിയാണി അരി - 1 കി.
പച്ചമുളക് - 7 എണ്ണം
ഇഞ്ചി : 1 കഷണം വലുത്
സവാള നീളത്തില്‍ അരിഞ്ഞത് - 4 എണ്ണമ്
നെയ്യ് - 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീ സ്പൂണ്‍
കനം കുറഞ്ഞ് അരിഞ്ഞ സവാള - 3 കപ്പ്
മല്ലിയില, പുതിനയില, കറിവേപ്പില - ആവശ്യത്തിന്
കുരുമുളക് പൊടിച്ചത് - 1/2 ടീ സ്പൂണ്‍
വെളുത്തുള്ളി - 14 അല്ലി
എണ്ണ - 300 ഗ്രാം
കിസ്മിസ്, അണ്ടിപ്പരിപ്പ് - 50 ഗ്രാം വീതം
ഏലക്കായ്, കറുവ, ഗ്രാമ്പൂ - 5 ഗ്രാം വീതം
മല്ലിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
പെരുംജീരകപ്പൊടി - 1 ടീ സ്പൂണ്‍
ചെറുനാരങ്ങ - 2 എണ്ണം
തൈര്‌ - 2 കപ്പ്

ചിക്കന്‍ ബിരിയാണി പാകം ചെയ്യുന്ന വിധം:
കിസ്മിസ്‌, അണ്ടിപ്പരിപ്പ്, സവാള നീളത്തില്‍ അരിഞ്ഞത് ഇവ വറുത്ത് വയ്ക്കുക. അരി ഉപ്പിട്ടു വേവിക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കനം കുറച്ചരിഞ്ഞ സവാള, ഏലക്കാ, വെളുത്തുള്ളി, ഗ്രമ്പൂ, ഇഞ്ചി എന്നിവ ചതച്ചത്, പച്ചമുളക് ഇവ വഴറ്റി നിറം മാറുന്ന പരുവത്തില്‍ ഇറച്ചിയും നാരങ്ങാനീരും ചേര്‍ത്തു വഴറ്റുക. ഇതില്‍ ഉപ്പും പാകത്തിന്‌ വെള്ളവും ചേര്‍ത്ത് വേവിക്കുക. ചാറു്‌ കുരുകുമ്പോള്‍ വാങ്ങി വെയ്ക്കുക.
ഇറച്ചി മിശ്രിതവും ചോറും പാളികളായി അടുക്കി ബിരിയാണി പാത്രത്തിലാക്കി അടച്ചു ചെറുതീയില്‍ വേവിക്കുക. വശങ്ങളില്‍ ആവി വരുമ്പോള്‍ മല്ലിയില, പുതിനയില, സവാള വറുത്തത്‌, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ വിതറി വാങ്ങിവയ്ക്കുക.

MORE RECIPES | HOME
AVIYAL
IDICHAKKA THORAN
Chicken Biriyani
Vegetable Biriyani
Chemmeen Theeyal
CHAMMANTHIPPODI
Semiya Payasam